Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banyan Trees

Kollam

അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി ആ​ല്‍​മ​ര​ങ്ങ​ള്‍

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണ്‍ പാ​ല​ത്തി​ല്‍ ആ​ല്‍​മ​ര​ങ്ങ​ള്‍ ത​ഴ​ച്ചു​വ​ള​രു​ന്നു. ഇ​വ​യു​ടെ സാ​ന്നി​ധ്യം പാ​ല​ത്തി​ന്‌റെ നി​ല​നി​ല്‍​പ്പി​ന് ഭീ​ഷ​ണി​യാ​ണ്. കൊ​ല്ലം- തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ല്‍ പു​ല​മ​ണ്‍ ജം​ഗ്ഷ​ന് തൊ​ട്ട​ടു​ത്താ​ണ് പാ​ലം. മൂ​ന്നാ​ള്‍ പൊ​ക്ക​ത്തി​ല്‍ ആ​ല്‍​മ​രം വ​ള​ര്‍​ന്നി​ട്ടും വെ​ട്ടി​മാ​റ്റാ​ന്‍ ന​ട​പ​ടി​യി​ല്ല. മു​ക​ളി​ല്‍​നി​ന്നു അ​ടി​ത്ത​ട്ടി​ലേ​ക്ക് വേ​രി​റ​ങ്ങി​യി​രി​ക്ക​യാ​ണ്. പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി​ത്തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്. കൂ​ടു​ത​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലേ​ക്ക് ആ​ല്‍​മ​രം വ​ള​രു​മ്പോ​ഴും അ​ധി​ക​തൃ​ത​ര്‍ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്.

പു​ല​മ​ണ്‍ തോ​ടി​ന് കു​റു​കെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് നി​ര്‍​മി​ച്ച പു​ല​മ​ണ്‍ പാ​ല​മു​ള്ള​ത്. എ​പ്പോ​ഴും വാ​ഹ​ന​ത്തി​ര​ക്കു​ള്ള റോ​ഡാ​ണ്. ദേ​ശീ​യ പാ​ത​യും എം.​സി റോ​ഡും സം​ഗ​മി​ക്കു​ന്ന പു​ല​മ​ണ്‍ ക​വ​ല​യോ​ട് ചേ​രു​ന്ന ഭാ​ഗ​മാ​ണി​വി​ടം. പാ​ല​ത്തി​ന് ശ​രി​യാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​റി​ല്ല. ഇ​തു​മൂ​ല​മാ​ണ് ആ​ല്‍​മ​ര​ങ്ങ​ള്‍ വേ​രു​റ​പ്പി​ച്ച് വ​ള​ര്‍​ന്ന​ത്. ന​ഗ​ര​സ​ഭ​യും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​മൊ​ക്കെ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്.

ദേ​ശീ​യ പാ​ത​യു​ടെ ഭാ​ഗ​മാ​ണെ​ങ്കി​ലും പു​ല​മ​ണ്‍ പാ​ല​ത്തി​ന് ഏ​ഴു മീ​റ്റ​ര്‍ വീ​തി​മാ​ത്ര​മാ​ണു​ള്ള​ത്. ആ​ല്‍​മ​രം വ​ള​രു​ന്ന​തി​നി​ട​യി​ലൂ​ടെ​യാ​ണ് വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​ത്. അ​വ​രും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നെ​ത്തു​ന്നി​ല്ല. പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി നേ​ര​ത്തെ കേ​ന്ദ്ര ഉ​പ​രി​ത​ല ജ​ല​ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ആ ​പ​ദ്ധ​തി മു​ട​ങ്ങി.

Latest News

Corehub Up